ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് ഭാരതപുഴയിലേക്ക് ചാടി, രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

Published : Feb 22, 2024, 01:20 PM ISTUpdated : Feb 22, 2024, 01:22 PM IST
ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് ഭാരതപുഴയിലേക്ക് ചാടി, രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

Synopsis

നെയ്യാറ്റിൻകര സ്വദേശി വിനോദ് കുമാറിന്‍റെ (48) മൃതദേഹമാണ് കണ്ടെത്തിയത്

പാലക്കാട്:ട്രെയിന്‍ യാത്രക്കിടെ ഭാരതപുഴയിലേക്ക്  ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് നെയ്യാറ്റിൻകരസ്വദേശി വിനോദ് കുമാറിന്‍റെ (48) മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വെ മേല്‍പാലത്തിന് മുകളില്‍ വെച്ചാണ് സംഭവം. നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിന്‍ മേല്‍പാലത്തിന് മുകളിലൂടെ പോകുന്നതിനിടെ വിനോദ് ഭാരത പുഴയിലേക്ക് ചാടുകയായിരുന്നു.

ഉടൻ തന്നെ സഹയാത്രികരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതിനാണ് മൃതേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.

'ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല', 17വയസുകാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു