Odakkuzhal Award : ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്, നോവൽ 'ബുധിനി'

By Web TeamFirst Published Jan 3, 2022, 5:10 PM IST
Highlights

മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്  പുരസ്കാരം. ജി ശങ്കരക്കുറുപ്പിന്‍റെ സ്മരണാർത്ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്.
 

കൊച്ചി: ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരത്തിന് (Odakkuzhal Award) സാറാ ജോസഫ് (Sara Joseph)  അർഹയായി. ബുധിനി (Budhini)  എന്ന നോവലിനാണ് പുരസ്കാരം. വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി.  

മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജി ശങ്കരക്കുറുപ്പിന്‍റെ സ്മരണാർത്ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. മഹാകവി സ്ഥാപിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്‌.  ജി  ശങ്കരക്കുറുപ്പിന്റെ 44ാ മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടിന്   ഡോ. എം. ലീലാവതി അവാർഡ് സമർപ്പിക്കും. 1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞിരുന്നില്ല. 

ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് സാറാ ജോസഫ് പ്രതികരിച്ചു.

click me!