പൊന്നമ്പലമേട്ടിലെ പൂജ: രണ്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാർ കസ്റ്റഡിയിൽ

Published : May 16, 2023, 10:11 PM ISTUpdated : May 17, 2023, 12:06 AM IST
പൊന്നമ്പലമേട്ടിലെ പൂജ: രണ്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാർ കസ്റ്റഡിയിൽ

Synopsis

ജീവനക്കാർ പ്രതിഫലം ആയി പണം വാങ്ങിയെന്നും സംശയിക്കുന്നതായി വനംവകുപ്പ്. 

പത്തനംതിട്ട : പൊന്നമ്പലമേട്ടിലെ പൂജാ വിവാദത്തിൽ രണ്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാർ വനം വകുപ്പിന്റെ ജീവനക്കാർ അറസ്റ്റിൽ.രാജേന്ദ്രൻ കെഎഫ്ഡിസി ഗവി സൂപ്പർവൈസറാണ്. സാബു കെഎഫ്ഡിസി തോട്ടം തൊഴിലാളിയുമാണ്. കസ്റ്റഡിയിൽ ഉള്ള രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നാളെ റാന്നി കോടതിയിൽ ഹാജരാക്കും.  ഇവരാണ് നാരായണന്റെ സംഘത്തെ കാടിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായിച്ചത്. ജീവനക്കാർ പ്രതിഫലം ആയി പണം വാങ്ങിയെന്നും സംശയിക്കുന്നതായി വനംവകുപ്പ്. 

അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. 

അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട്  ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.

Read More : പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല