'മൂന്ന് വർഷത്തിനിടെ 1294 കോടിയുടെ ദുരിതാശ്വാസ സഹായം' ; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍

By Web TeamFirst Published Sep 21, 2019, 9:02 AM IST
Highlights

കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ്  സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍  വിതരണം ചെയ്തതിന്‍റെ ഇരട്ടിയിലേറെ തുക മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം ജില്ലയില്‍ ചിലവഴിച്ച തുകയുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസ് പറത്തുവിട്ടു. കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ്  സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും ഓഫീസ് വിശദീകരിച്ചു. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാനും തുക അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള സൗകര്യമൊരുക്കി ദുരിതബാധിതര്‍ക്ക് കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും സര്‍ക്കാര്‍ പറയുന്നു.

click me!