ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഓഫീസ് ജീവനക്കാർ തെങ്കാശിയിൽ വാഹനാപകടത്തിൽ പെട്ടു

Published : Aug 19, 2022, 12:00 AM ISTUpdated : Aug 19, 2022, 12:03 AM IST
ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഓഫീസ് ജീവനക്കാർ തെങ്കാശിയിൽ വാഹനാപകടത്തിൽ പെട്ടു

Synopsis

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കാണാൻ പോയി മടങ്ങും വഴിയാണ് ഇവർ സഞ്ചാരിച്ചിരുന്ന വാഹനം മരത്തിലിടിച്ചത്.

കൊല്ലം:  ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഓഫീസ് ജീവനക്കാർ വാഹനാപകടത്തിൽ പെട്ടു. തമിഴ്നാട് തെങ്കാശിയിലാണ് അപകടം ഉണ്ടായത്. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കാണാൻ പോയി മടങ്ങും വഴിയാണ് ഇവർ സഞ്ചാരിച്ചിരുന്ന വാഹനം മരത്തിലിടിച്ചത്.  അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പേഴ്സണൽ അസിസ്റ്റന്റുമാരായ  പി.ദീപു, എം.ആർ ബിജു, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ഗോപാൽ, വി.ആർ.മിനി, മിനിയുടെ ഭർത്താവ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. 

 

റിയാദ്: സൗദിയില്‍ കാലുതെന്നി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം  പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ (50) ആണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

കാല് തെന്നിവീണതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മകന്‍ മുബഷിര്‍ ജിദ്ദയിലുണ്ട്. ഭാര്യ സൈനബ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

 

റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) ആണ് മരിച്ചത്. ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ). 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം