
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസ്സിലാക്കണം.
സോളാർ വൈദ്യുതി സംഭരിക്കാൻ സംവിധാനം ഇല്ല. ഒക്ടോബറിൽ ഒരു സ്റ്റോറേജ് പ്രവർത്തനം തുടങ്ങാൻ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കും. നാളെ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam