വയനാട്ടിൽ വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

By Web TeamFirst Published Jul 27, 2021, 2:12 PM IST
Highlights

ജൂലൈ 23 ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനെത്തിയപ്പോളാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ്‌ വാക്സീൻ കുത്തിവെച്ചത്

കൽപ്പറ്റ: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ്  സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌ വാക്സീൻ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ  മാനുവൽ മത്തായിക്കാണ് വാക്സീൻ മാറിക്കുത്തിയതെന്നാണ് പരാതി.

ജൂൺ 10ന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്നാണ് മാനുവൽ ആദ്യ ഡോസ് കോവാക്സീൻ സ്വീകരിച്ചത്. എന്നാൽ ജൂലൈ 23 ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനെത്തിയപ്പോളാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ്‌ വാക്സീൻ കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാക്സീൻ മാറിക്കുത്തിയ വിവരം അറിയുന്നത്.

വാക്സീൻ മാറി നൽകിയ സംഭവത്തിൽ പരാതി കിട്ടിയെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് പരിശോധിക്കുന്നുണ്ടെന്നും വാക്സീൻ കുത്തിവെച്ച ആൾക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡിഎംഒ പറഞ്ഞു.

click me!