മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

Published : Nov 28, 2023, 03:07 PM IST
മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

Synopsis

അതിരപ്പിള്ളി - മലക്കപ്പാറ പ്രധാന പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി  ഊര് സ്ഥിതി ചെയ്യുന്നത്

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ കമലമ്മയുടെ മുറിവിൽ പുഴുവരിച്ചതായി വാർഡ് മെമ്പറാണ് പുറത്തറിയിച്ചത്.

സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കളക്ടറും ഇടപെട്ടിരുന്നു. തുടർന്ന്  ട്രൈബല്‍ - ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ കമലമ്മ മരിക്കുകയായിരുന്നു.  

അതിരപ്പിള്ളി - മലക്കപ്പാറ പ്രധാന പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി  ഊര് സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക്  പ്രധാന റോഡിലേക്ക് എത്താൻ കഴിയൂ. അതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ  കഴിയാത്ത സാഹചര്യമായിരുന്നു.  ഏഴ് കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് എത്തിക്കാൻ ആളുകളില്ലാത്തതാണ് ചികിത്സ വൈകാൻ കാരണമായത്. 

അബിഗേലിനെ കണ്ടെത്തി | Abigail Sara found | Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും