ഔദ്യോഗിക പട്ടികയില്‍ പഴയ കൊവിഡ് മരണങ്ങളും; ഇന്നലത്തെ പട്ടികയിലെ 13 മരണങ്ങള്‍ 10 ദിവസം മുമ്പുള്ളത്

Published : Jul 04, 2021, 10:49 AM ISTUpdated : Jul 04, 2021, 10:50 AM IST
ഔദ്യോഗിക പട്ടികയില്‍ പഴയ കൊവിഡ് മരണങ്ങളും; ഇന്നലത്തെ പട്ടികയിലെ 13 മരണങ്ങള്‍ 10 ദിവസം മുമ്പുള്ളത്

Synopsis

ഇന്നലത്തെ പട്ടികയിലെ 13 മരണങ്ങള്‍ 10 ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ്. തിരുവനന്തപുരത്ത് നിന്നുള്ള നാല് മരണം ഒരുമാസം മുമ്പുള്ളതാണ്.

തിരുവനന്തപുരം: പഴയ കൊവിഡ് മരണങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക പട്ടികയില്‍ കയറ്റുന്നത് തുടരുന്നു. ഇന്നലത്തെ പട്ടികയിലെ 13 മരണങ്ങള്‍ 10 ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ്. തിരുവനന്തപുരത്ത് നിന്നുള്ള നാല് മരണം ഒരുമാസം മുമ്പുള്ളതാണ്. കഴിഞ്ഞ മാസം ആറാം തിയതി മരിച്ച ലില്ലി ഭായി, ഏഴാം തിയതി മരിച്ച പ്രിജി, പതിനാലാം തിയതി മരിച്ച രാജന്ദ്രന്‍, ഏഴാം തിയതി മരിച്ച സോമന്‍ എന്നിവരുടെ പേരുകള്‍ കഴിഞ്ഞ ദിവസത്തെ മരണപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ഇന്നലെ മുതൽ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുന്നത്.  വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് സർക്കാർ പേരുകൾ പുറത്തുവിടുന്നത് നിർത്തിയത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും