
കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സർവീസ് സൊസൈറ്റി ഡയറക്ടറുടെ വീട്ടിലെത്തിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്.
നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ മനംനൊന്താണ് ഇബ്രാഹിം കുട്ടി സ്വയം തീ കൊളുത്തിയത്. കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റതിന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam