കാലിൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ അമ്മ; തിരിഞ്ഞു നോക്കാതെ മൂന്ന് മക്കൾ

Published : Jan 27, 2023, 10:32 AM IST
കാലിൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ അമ്മ; തിരിഞ്ഞു നോക്കാതെ മൂന്ന് മക്കൾ

Synopsis

ഇടതുകാലിലെ വ്രണത്തിൽ നിറയെ പുഴുവരിച്ചു.നില ഗുരുതരമായതോടെ സന്നദ്ധപ്രവർത്തകർ ഇപ്പോൾ സരസ്വതിയെ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. ഇടതുകാൽ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു.

കണ്ണൂർ: പേരാവൂരിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ സരസ്വതിയെന്ന അറുപത്തിമൂന്നുകാരി, കാലിൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലാണ്. പ്രമേഹ രോഗിയായ ഇവർ, കാലിൽ വ്രണം വന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്നാൽ കൂട്ടിരിപ്പിന് ആളില്ലാത്തതിനാൽ ഒരാഴ്ച മുൻപ് മകൾക്കൊപ്പം വീട്ടിലേക്ക് വിട്ടു. 

കയ്യിൽ പണമില്ലാതെ, സഹായിക്കാൻ ആരുമില്ലാതെ തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവർത്തകർ കയ്യൊഴിഞ്ഞു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞതോടെ ഇടതുകാലിലെ വ്രണത്തിൽ നിറയെ പുഴുവരിച്ചു.നില ഗുരുതരമായതോടെ സന്നദ്ധപ്രവർത്തകർ ഇപ്പോൾ സരസ്വതിയെ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. ഇടതുകാൽ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു.

നാലു മക്കളാണ് സരസ്വതിക്ക്. മൂന്ന് ആൺമക്കളും ഒരു മകളും. കിടപ്പിലായെന്നറിഞ്ഞിട്ടും ആൺമക്കൾ തിരിഞ്ഞുനോക്കുന്നില്ലെന്നും മകൾ മാത്രമാണ് സഹായത്തിനെന്നും സരസ്വതി പറയുന്നു. കൂട്ടിരിപ്പിന് ആളില്ലാത്തതിനാലും കയ്യിൽ പണം ഇല്ലാത്തതിനാലും ആശുപത്രിയിൽ തുടരാനായില്ല എന്നാണ് സരസ്വതിയുടെ മകൾ സുനിത പറയുന്നത്. സഹോദരങ്ങളെ അറിയിച്ചെങ്കിലും അവർ സഹായിച്ചില്ല. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും സമീപിച്ചെങ്കിലും അവരും കൈമലർത്തിയെന്ന് സുനിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം പേരാവൂരിലെ സരസ്വതിയ്ക്ക് ചികിത്സ നിഷേധിച്ച സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇടപെട്ട് കണ്ണൂർ ജില്ല കളക്ടർ. ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.

 

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും