കുളിമുറിയിലെ ബക്കറ്റിൽ ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

Published : Jan 27, 2023, 09:13 AM ISTUpdated : Jan 27, 2023, 10:27 AM IST
കുളിമുറിയിലെ ബക്കറ്റിൽ ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

Synopsis

കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശ്ശൂർ: കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ ആണ് ഉള്ളത്. ഇവരിൽ ഒരേ ഒരു പെൺകുട്ടിയാണ് മരിച്ച എൽസ മരിയ.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ്  ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ  കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി