സമാധാനത്തിനായി വീണ്ടും ഒമാൻ്റെ ആഹ്വാനം; അമേരിക്കയും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണം

Published : Mar 02, 2026, 09:15 PM IST
oman

Synopsis

സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

മസ്കറ്റ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലേക്ക് മടങ്ങണം എന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് മേഖലയിലാകെ യുദ്ധഭീതി തുടരുന്നതിനിടെയാണ് സമാധാനത്തിനായി വീണ്ടും ഒമാൻ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രയേലും അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമാധാന ചർച്ചകളിലേക്ക് മടങ്ങണമെന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വ്യക്തമാക്കി.

ഇതിനിടെ നിലവിലെ സംഘർഷങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാ​ഗികമായി സർവീസുകൾ ആരംഭിക്കും. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും തുറന്നിട്ടുണ്ട്. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാന നഗരിയെ 'ക്ലീൻ' ആക്കാൻ 58 ലക്ഷത്തിന്‍റെ അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപ്പറേഷന്‍‌റെ കൈത്താങ്ങ്!
കൊച്ചിയിൽ എംവിഡി സ്ക്വാഡിറങ്ങി, വ്യാപക പരിശോധന; സ്റ്റോപ്പിൽ നിർത്താത്തതിനടക്കം 67 സ്വകാര്യ ബസുകൾക്കെതിരെ നടപടി