Omicron restrictions Kerala : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം, രാത്രികാല കർഫ്യൂ ഒഴിവാക്കി

Published : Jan 04, 2022, 05:16 PM ISTUpdated : Jan 04, 2022, 06:23 PM IST
Omicron restrictions Kerala : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം, രാത്രികാല കർഫ്യൂ ഒഴിവാക്കി

Synopsis

ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോ​ഗത്തിൽ തീരുമാനമായി. 

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്കാരിക എന്നീ പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേ‍ർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോ​ഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ​ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് അവലോകനയോ​ഗത്തിലെ വിലയിരുത്തൽ. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേ​ഗത്തിലാക്കാനും യോ​ഗത്തിൽ തീരുമാനമായി. ഹൈറിസ്ക് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറൻ്റൈൻ ഉറപ്പാക്കാനും യോ​ഗത്തിൽ നിർദേശമുയർന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി