
കൊച്ചി: ജഡ്ജിമാർ വിരമിക്കുമ്പോഴോ സ്ഥലംമാറി പോകുമ്പോഴോ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഹൈക്കോടതി. വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്പർ ഒഴിയണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അടുത്തിടെ വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഒഴിയാത്തതിനെതിരെ അഭിഭാഷകൻ പരാതി നൽകിയതിന് പിന്നാലെയാണ് പൊതുമാനദണ്ഡം നിശ്ചയിച്ച് രജിസ്ട്രി സർക്കുലർ ഇറക്കിയത്.
ഇതനുസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണം. എന്നാൽ സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാം.
വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണം. വിരമിക്കുന്ന ജഡ്ജിമാർക്കും, സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ബാധകമാണ്. വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ രജിസ്ട്രിക്ക് നൽകണം. വിരമിച്ച് മൂന്നാം പ്രവർത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്ജിയുടെ പേരിലുളള ഉത്തരവുകൾ ജീവനക്കാർ വെബ്സൈറ്റിൽ ഇടരുത്. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് മാർഗ്ഗ നിർദേശങ്ങൾ ഇറക്കിയത്.
തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ ഇന്ന് ചുമതലയേൽക്കും; 3 മണിയ്ക്ക് ഭാരവാഹികളുടെ നേതൃയോഗം നടക്കും
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam