ജില്ലാ സെക്രട്ടറിയായി കെ എന്‍ ദിനകരനെ തെരഞ്ഞെടുത്തു. 28 വോട്ടുകള്‍ക്കാണ് ദിനകരന്‍ ജയിച്ചത് .

കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗൺസിൽ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി കാനം പക്ഷത്തെ കെ എൻ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്. ഔദ്യോഗിക സ്ഥാനാർതി കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ദിനകരൻ തോല്‍പ്പിച്ചത്. 28 വോട്ട് ദിനകരൻ നേടിയപ്പോൾ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗൺസിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം.

അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം കുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എം എൽ എ ഇ എസ് ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നി‍ർദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തു. തുടർന്ന് നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിൻറെ പേര് നി‍ർദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്. ഇടുക്കി ജില്ലയിലെ സിപിഐയുടെ സെക്രട്ടറിയാണ് കെ.സലിംകുമാർ തിരഞ്ഞെടുത്തു. 

Read Also : മണ്ണിടിച്ചില്‍: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി, ബസ് തിരികെ കുമളിയിലേക്ക് വിട്ടു

'പിണറായിയ്ക്ക് നാണമുണ്ടോ അമിത് ഷായെ വള്ളംകളിക്ക് വിളിക്കാൻ? അഭിമാന ബോധമില്ല': കെ സുധാകരൻ 

നെഹ്റു ട്രോഫി വള്ളംകളി കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് രാഷ്ട്രീയ വിവാദമാക്കി പ്രതിപക്ഷം. അമിത് ഷായെ വള്ളം കളിയ്ക്ക് വിളിക്കാൻ പിണറായിയ്ക്ക് നാണമുണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു. പിണറായിക്ക് അഭിമാന ബോധമില്ലെന്നും സ്വന്തം കാര്യം കാണാൻ ആരുടെ കാലും പിടിയ്ക്കുന്ന രീതിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. 30 തവണ ലാവ്ലിൻ കേസ് മാറ്റിയത് ആരെ സഹായിക്കാനാണെന്നും സുധാകരൻ ചോദിച്ചു. 

സംസ്ഥാനത്ത് രാഷ്ട്രീയ ച‍ര്‍ച്ചയായ ഗവര്‍ണര്‍, പ്രിയ വ‍ര്‍ഗീസിന്റെ നിയമനം, സിപിഎം നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളിലും സുധാകരൻ പ്രതികരിച്ചു. ഗവർണർ അനുസരണയോടെ നിന്നപ്പോൾ സർക്കാരിന് നല്ല കുട്ടിയായിരുന്നുവെന്നും ഇപ്പോൾ മോശമായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങളെ നീക്കാൻ ഗവർണർ കൂട്ടുനിൽക്കണമെന്നായിരുന്നു രീതി. അത് നടക്കുമോയെന്നും സുധാകരൻ ചോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രിയ വർഗീസിന്റെ നിയമന നടപടിയിൽ കോൺഗ്രസ് സമരം ചെയ്തതാണ്. എന്നാൽ അന്ന് ആ സമരത്തെ സർക്കാർ അടിച്ചമർത്തി. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനോട് പ്രതികരിച്ച സുധാകരൻ. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ സന്തോഷമാണെന്നും എം.വി.ഗോവിന്ദൻ രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കൂട്ടിച്ചേര്‍ത്തു.