സംസ്ഥാനത്ത് ഇന്നറിയേണ്ട ( 03.09.2020) ആറ് സുപ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.
സംസ്ഥാനത്ത് ഇന്നറിയേണ്ട ( 03.09.2020) ആറ് സുപ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും 14 ദിവസം ക്വാറന്‍റീനും തുടരും. സംസ്ഥാനാന്തര യാത്രകൾക്ക് പാസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. പക്ഷേ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ കൊവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ തുടരുന്നത്. അതേസമയം യാത്രാനുമതി തേടേണ്ടതില്ല.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം തൃശ്ശൂരിലെ പുലികളി ഒഴിവാക്കിയെങ്കിലും ചരിത്രത്തിലാദ്യമായി പുലികളി ഇന്ന് ഓൺലൈനായി നടക്കും. അയ്യന്തോൾ ദേശത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് 16 പുലികളി സംഘടിപ്പിച്ചത്. 16 പുലിവേഷക്കാരും അവരവരുടെ വീട്ടുമുറ്റത്ത് തന്നെയാകും പുലിവേഷം കെട്ടി കളിക്കുക.
ഓണാവധിക്ക് ശേഷം റേഷൻ കടകൾ ഇന്ന് തുറക്കും. ഓണക്കിറ്റ് വാങ്ങാത്ത കാർഡ് ഉടമകൾക്ക് അഞ്ചാം തീയതി വരെ വാങ്ങാമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസത്തെ റേഷനും അഞ്ച് വരെ കിട്ടും.
വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. പതിവുപോലെ പാവിലെ 8 മണി മുതൽ പ്ലസ് ടു ക്ലാസുകളും 10 മണിക്ക് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ക്ലാസുകളും പിന്നീട് മറ്റ് ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കായികം ക്ലാസ് ഇന്ന് രാവിലെ 10.30ന് ഉണ്ട്.
ഇന്ന് വിദേശത്തുനിന്നുള്ള 9 വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തും. ഗൾഫ് രാജ്യങ്ങളിലും മാലിയിൽ നിന്നുമുള്ള വിമാനങ്ങളാണ് ഇന്നെത്തുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam