ഓണം സമാപന ഘോഷയാത്ര; പങ്കെടുക്കുന്നത് ആയിരത്തിൽ പരം കലാകാരന്മാര്‍, ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കും

Published : Sep 07, 2025, 12:37 PM IST
ഓണം സമാപന ഘോഷയാത്ര; പങ്കെടുക്കുന്നത് ആയിരത്തിൽ പരം കലാകാരന്മാര്‍, ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കും

Synopsis

ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കും

തിരുവനന്തപുരം: ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഘോഷയാത്രയില്‍ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും.60 ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കുചേരും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഉണ്ടാവും. ഗ്രീൻപ്രോട്ടോകോൾ പാലിച്ചാണ് ഫ്ലോട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തും. ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഉണ്ടാകും.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും