ഓണത്തിന് യാത്ര മുടങ്ങില്ല! തിരുവനന്തപുരം-മം​ഗളൂരു, ബെം​ഗളൂരു-എറണാകുളം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ

Published : Jul 11, 2026, 10:41 PM IST
Onam Special Trains 2026

Synopsis

ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.

തിരുവനന്തപുരം: ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഓണത്തിന് കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യൽ ട്രെയിൻ സർവീസുകളുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ ഭാ​ഗമായാണ് കൂടുതൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

06093 തിരുവനന്തപുരം നോർത്ത്-മം​ഗളൂരൂ ജങ്ഷൻ

ഓ​ഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ട് വരെ എല്ലാ ബുധനാഴ്ചകളിലും സർവീസ്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി ഒൻപത് മണിക്ക് മം​ഗളൂരു ജങ്ഷനിലെത്തും.

സ്റ്റോപ്പുകൾ- വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്

06094 മം​ഗളൂരു ജങ്ഷൻ- തിരുവനന്തപുരം

ഓ​ഗസ്റ്റ് 13 മുതൽ സെപ്റ്റംബർ മൂന്ന് വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ്. മം​ഗളൂരുവിൽനിന്ന് വൈകിട്ട് 03.15-ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തും.

സ്റ്റോപ്പുകൾ- വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്

06147 എറണാകുളം ജങ്ഷൻ- എസ്എംവിടി ബെം​ഗളൂരു

ഓ​ഗസ്റ്റ് 09 മുതൽ സെപ്റ്റംബർ ആറ് വരെ എല്ലാ ഞായറാഴ്ചകളിലും സർവീസ്. ഞായറാഴ്ച രാത്രി 11.10-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് എസ്എംവിടിയിലെത്തും.

സ്റ്റോപ്പുകൾ- ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബം​ഗാരപ്പേട്ട്, കൃഷ്ണരാജപുരം

06148 എസ്എംവിടി ബെം​ഗളൂരു-എറണാകുളം ജങ്ഷൻ

ഓ​ഗസ്റ്റ് 10 മുതൽ സെപ്റ്റംബർ ഏഴ് വരെ എല്ലാ തിങ്കളാഴ്ചകളിലും സർവീസ്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 05.45ന് എറണാകുളം ജങ്ഷനിലെത്തും.

സ്റ്റോപ്പുകൾ- ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബം​ഗാരപ്പേട്ട്, കൃഷ്ണരാജപുരം

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം’, ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുസ്മരിച്ച് വിഡി സതീശൻ
കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി