'ഹരിവരാസന'ത്തിന്റെ നൂറ് വര്‍ഷം; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം

Published : Aug 28, 2022, 12:29 PM ISTUpdated : Aug 28, 2022, 01:24 PM IST
'ഹരിവരാസന'ത്തിന്റെ നൂറ് വര്‍ഷം; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം

Synopsis

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായി രാത്രി 10.55 ന്‌ മൈക്കിലൂടെ ഹരിവരാവസം കേൾപ്പിക്കുന്നത്.

പത്തനംതിട്ട : അയ്യപ്പന്റെ ഉറക്കുപാട്ടായി ശബരിമലയിൽ ഉപയോ​ഗിക്കുന്ന ഹരിവരാസനം രചിച്ചിട്ട് 100 വർഷം. നടയടയ്ക്കുന്നതിന്റെ അവസാനപടിയായി ഭ​ഗവാനെ ഉറക്കുന്നതിനാണ് ഹരിവരാസനം പാടുന്നത്. ഒന്നര വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങൾക്കാണ് പന്തളത്ത് തുടക്കമാകുന്നത്. ആഘോഷങ്ങൾ നാളെ ആരംഭിക്കും.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായാണ് രാത്രി 10.55 ന്‌ മൈക്കിലൂടെ ഹരിവരാവസം കേൾപ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് എല്ലാ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

യേശുദാസിന്റെ ശബ്ദത്തിലുള്ള ഈ പാട്ട് നിലവിലെ താളത്തിൽ ചിട്ടപ്പെടുത്തിയത് ദേവരാജൻ മാസ്റ്ററാണ്. മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1950 കളോടെയാണ് ഹരിവരാസനം ക്ഷേത്രത്തിൽ ചൊല്ലാൻ ആരംഭിച്ചത്. 1975 ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഈ ​ഗാനം വന്നതോടെയാണ് ഇതിന് ജനപ്രീതി ലഭിച്ച് തുടങ്ങിയത്. 

 പന്തളത്തെ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എൻഎസ്എസ് കോളേജിന് മുന്നിൽ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വർമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു

ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയിൽ ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.

തുടർന്ന് നിർമ്മാല്യ ദർശനവും  അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.പിന്നീട് മണ്ഡപത്തിൽ മഹാ ഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജക്ക്.ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് നടന്നു.

Read More : ശബരിമല സമരം ആർക്ക് വേണ്ടിയായിരുന്നു, എന്ത് ഗുണം ഉണ്ടായി: വെള്ളാപ്പള്ളി നടേശന്‍

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി