Asianet News MalayalamAsianet News Malayalam

ശബരിമല സമരം ആർക്ക് വേണ്ടിയായിരുന്നു, എന്ത് ഗുണം ഉണ്ടായി: വെള്ളാപ്പള്ളി നടേശന്‍

സമരത്തിൽ പങ്കെടുത്തവർ കേസിൽ കരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 
 

sndp general secretary vellappally natesan said about sabarimala strike
Author
Thiruvananthapuram, First Published Aug 4, 2022, 4:33 PM IST

തിരുവനന്തപുരം: ശബരിമല സമരം ആർക്ക് വേണ്ടിയായിരുന്നു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 

സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടി. ബി ജെ പിയെ മാത്രം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

Read Also: നിറപുത്തരി പൂജയ്ക്കായി ഭക്തജന തിരക്ക്; ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ചു

അതിനിടെ, നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു. തിരക്കുകൾ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിന്‍റെ  നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന. പി രാമഭദ്രനാണ് പുതിയ കൺവീനർ.

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീർത്ത്  മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്.  വർഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട്  വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി സർക്കാര്‍ ലക്ഷ്യമിടുന്നത്.

Read Also: 'നവോത്ഥാന സംരക്ഷണ സമിതിക്ക് നിയമാവലി വേണം,ഭരണ ഘടന സംരക്ഷണം പ്രധാന അജൻഡ ആക്കണം ' മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios