കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങൾ നൽകിയെന്ന് എൻഐഎ

Published : Jan 27, 2023, 08:52 AM ISTUpdated : Jan 27, 2023, 09:45 AM IST
  കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങൾ നൽകിയെന്ന് എൻഐഎ

Synopsis

ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം.

ദില്ലി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകനോട് സ്ഥലത്തെ ബിജെപി - ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നിർദേശം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് - ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.  ആർഎസ്എസ്  - ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കുന്നു. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം