കാസർകോട്  രണ്ടരക്കോടി രൂപയുടെ ചന്ദനശേഖരം പിടികൂടിയ സംഭവം,  മുഖ്യപ്രതി പിടിയിൽ

By Web TeamFirst Published Oct 9, 2020, 9:57 PM IST
Highlights

മൂന്ന് ദിവസം മുമ്പ്  കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ ഇയാളുടെ വീട്ടിൽ നിന്ന് രണ്ടരക്കോടിയിലധികം വിലമതിക്കുന്ന 855 കിലോ ചന്ദനത്തടികളാണ് പിടികൂടിയത്

കാസർകോട്: കാസർകോട് വൻ ചന്ദനശേഖരം പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഒളിവിലായിരുന്ന നായന്മാർമൂല സ്വദേശി അബ്ദുൾ ഖാദറിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. മൂന്ന് ദിവസം മുമ്പ്  കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ ഇയാളുടെ വീട്ടിൽ നിന്ന് രണ്ടരക്കോടിയിലധികം വിലമതിക്കുന്ന 855 കിലോ ചന്ദനത്തടികളാണ് പിടികൂടിയത്

രാവിലെ 11 മണിയോടെ  കാസർകോട് വിദ്യാനഗറിലെ സ്വകാര്യആശുപത്രി പരിസരത്ത് നിന്ന് അബ്ദുൾഖാദറിനെ പിടികൂടിയത്. ഉത്തരമലബാറിലെ ചന്ദനക്കടത്ത് മാഫിയയിലെ പ്രധാനകണ്ണിയാണ് അബ്ദുൾഖാദർ. ചൊവ്വാഴ്ച പുലർച്ചെ വലിയ ശബ്ദം കേട്ട് ഇയാളുടെ വീട്ടിലേക്ക് എത്തിയ കളക്ടറുടെ ഗൺമാനും ഡ്രൈവറുമാണ് ചന്ദനക്കടത്ത് കണ്ടെത്തിയത് . ചന്ദനത്തടികൾ ലോറിയിൽ കയറ്റുകയായിരുന്ന സംഘം ഓടി രക്ഷപ്പെട്ടു.

അബ്ദുൾഖാദറിന്‍റെ മകൻ അർഷാദ്,ലോറി ഡ്രൈവർ, കർണാടക തുംകൂർ സ്വദേശി എന്നീ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പത്ത് വർഷത്തിലധികമായി കാസർകോട്ടെ ചന്ദനക്കടത്ത് മേഖലയിലെ പ്രാധാനിയാണ് അബ്ദുൾഖാദറെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.

click me!