റോഡിൽ മിന്നൽ പരിശോധന: മോട്ടോര്‍ വാഹന വകുപ്പ് ഒറ്റരാത്രി എടുത്തത് 4580 കേസ്

Published : Jul 07, 2019, 01:17 PM ISTUpdated : Jul 07, 2019, 03:00 PM IST
റോഡിൽ മിന്നൽ പരിശോധന: മോട്ടോര്‍ വാഹന വകുപ്പ് ഒറ്റരാത്രി എടുത്തത് 4580 കേസ്

Synopsis

ഒറ്റ രാത്രിയിലെ മിന്നൽ പരിശോധനനയിൽ ഏറ്റവുമധികം കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളത്താണ്.  കേസ് കുറവ് ആലപ്പുഴയിലും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത്  4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നൽ പരിശോധന നടത്തിയത്. 

ഒറ്റ രാത്രികൊണ്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4580 കേസാണ്, ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിൽ നിന്നാണ്. ആകെ  618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. കേസുകൾ എണ്ണത്തിൽ കുറവ് ആലപ്പുഴ ജില്ലയിലാണ്.  93 കേസ് ആണ് ആലപ്പുഴയിൽ രജിസ്റ്റര്‍ ചെയതത്.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം 14 ജില്ലകളിലും ഒരേ സമയമായിരുന്നു പരിശോധന. രാത്രി എട്ട് മണിയോടെ തുടങ്ങിയ പരിശോധന പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 773. മലപ്പുറത്ത് 618 കേസുകള്‍ രജിസ്റ്റര്‍  ചെയ്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ് 93. ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരുടെ രേഖകള്‍ സൂക്ഷിക്കാത്തതടക്കമുളള നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. അമിത പ്രകാശമുളള ലൈറ്റുകള്‍ ഘടിപ്പിച്ചത്തിയ 1162 വാഹനങ്ങള്‍ക്കെതിരെയും അമിതഭാരം കയറ്റിയെത്തിയ 283 വാഹനങ്ങള്‍ക്കെതിരെയും കേസ് എടുത്തു. 

വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴയിനത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മിന്നൽ പരിശോധന. ഇത്തരത്തില്‍ എല്ലാ മാസവും മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി മിന്നല്‍ പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ