പന്നിയങ്കര ടോൾ നിരക്ക് വർധന; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ സമരം തുടങ്ങി

Web Desk   | Asianet News
Published : Apr 28, 2022, 08:04 AM ISTUpdated : Apr 28, 2022, 08:12 AM IST
പന്നിയങ്കര ടോൾ നിരക്ക് വർധന; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ സമരം തുടങ്ങി

Synopsis

ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ(panniyankara) വർധിപ്പിച്ച ടോൾ (toll)നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ്വ കാര്യ ബസുടമകൾ(private buses) ഇന്ന്  പ്രത്യക്ഷ സമരത്തിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപാ 
ടോൾ നൽകാനാവില്ലെന്നാണ് ബസ്സുടമകളുടെ വാദം. ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ഉറപ്പ് ജില്ല ഭരണകൂടം പാലിക്കാത്തതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക്. അതേസമയം ദീർഘദൂര ബസുകൾ ചിലത് സർവീസ് നടത്തുന്നുണ്ട്

വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്. 

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

ഇന്ധന വിലയ്ക്ക് പിന്നാലെ ടോളും കൂട്ടി; രാജ്യത്തെ ടോള് പ്ലാസകളില്‍ പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചു

ദില്ലി: രാജ്യത്തെ ടോള് പ്ലാസകളില്‍ (Toll Plaza) പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് ടോള്‍ പ്ലാസകളിലും പാലിയേക്കര അരൂര്‍ ടോള്‍ പ്ലാസകളിലും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക്ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയിലത് 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം. ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് 120 രൂപയാണ് വാളയാറില്‍ കൂടിയത്.

പന്നിയങ്കരയില്‍ ഈ വാഹനങ്ങള്‍ 155 രൂപ നല്‍കണം. അരൂരില്‍ 70 രൂപയായി ഉയര്‍ന്നു. ബസും ട്രക്കും വാളയാറില്‍ ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 245 രൂപ നല്‍കേണ്ടപ്പോള്‍ 310 രൂപയാണ് പന്നിയങ്കരയില്‍ നല്‍കേണ്ടത്. അരൂരില്‍ 145 രൂപ നല്‍കണം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍