
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam