വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

By Web TeamFirst Published May 26, 2021, 11:43 AM IST
Highlights

മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ട 7 പേരെ രക്ഷപ്പെടുത്തി. 

തിരുവനന്തപുരം: ശക്തമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരമേഖലയിൽ കനത്തനാശം. വിഴിഞ്ഞത്ത് വളളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ട 7 പേരെ രക്ഷപ്പെടുത്തി. 

മന്ത്രിമാരായ സജി ചെറിയാനും ആന്‍റണി രാജുവും വിഴിഞ്ഞത്ത് എത്തി നാട്ടുകാരോടും തീരദേശ രക്ഷാ സേന അധികൃതരുമായി സംസാരിച്ചു. വേണ്ട പിന്തുണയുണ്ടാകുമെന്നും ഉറപ്പ് നൽകി. വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കടലാക്രമണത്തിന്റെ ആഘാതം കൂട്ടിയതെന്ന വാദവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!