Alappuzha Murders : ആലപ്പുഴ രൺജീത് വധം; ഒരാൾ കൂടി പിടിയിലായി

By Web TeamFirst Published Jan 17, 2022, 5:17 PM IST
Highlights

എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡൻറ് ഷെർനാസ് (39) ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിൽ ആയി. മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാൻ ഉണ്ട്.

ആലപ്പുഴ: ബിജെപി നേതാവ് രൺജീതിനെ (Ranjith Murder) കൊലപ്പെടുത്തിയ കേസിൽ  മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടി പിടിയിൽ. എസ്ഡിപിഐ (SDPI)  ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡൻറ് ഷെർനാസ് (39) ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിൽ ആയി. മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാൻ ഉണ്ട്.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്.  പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസന്‍. 

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് മിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 

click me!