സ്വര്‍ണക്കടത്ത് കേസ്: മലപ്പുറം സ്വദേശി അബ്ദുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

Published : Jul 18, 2020, 05:51 PM ISTUpdated : Jul 18, 2020, 05:59 PM IST
സ്വര്‍ണക്കടത്ത് കേസ്: മലപ്പുറം സ്വദേശി അബ്ദുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

Synopsis

കോഴിക്കോട് സ്വദേശികളായ ജിഫ്‌സൽ, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോഴിക്കോട് സ്വദേശികളായ ജിഫ്‌സൽ, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റംസ് ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 

വൻ ഇടപാടും ഉന്നത ബന്ധങ്ങളും സ്വർണക്കടത്ത് കേസിന് പിന്നിൽ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിസും കസ്റ്റംസും കണ്ടെത്തിയിട്ടുള്ളത്. സമഗ്ര അന്വേഷണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ