എൻഐഎയിലും കോടതിയിലും വിശ്വാസമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ

Published : Jul 18, 2020, 05:35 PM ISTUpdated : Jul 18, 2020, 06:10 PM IST
എൻഐഎയിലും കോടതിയിലും വിശ്വാസമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ

Synopsis

എൻഐഎ തെളിവെടുപ്പിനിടെയാണ് മാധ്യമങ്ങളോട് സന്ദീപ് സംസാരിച്ചത്. 

തിരുവനന്തപുരം: എൻഐഎയുടെ അന്വേഷണത്തിലും കോടതിയിലും വിശ്വാസമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. തെളിവെടുപ്പിനായി എൻഐഎ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ ആണ് സന്ദീപ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

എൻഐഎ തെളിവെടുപ്പിനിടെയാണ് മാധ്യമങ്ങളോട് സന്ദീപ് സംസാരിച്ചത്. സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യത്തിന് സന്ദീപ് പക്ഷേ മറുപടി പറഞ്ഞില്ല. കഴിഞ്ഞ ആഴ്ചയാണ് ബെംഗളൂരുവിൽ വച്ച് സ്വപ്ന സുരേഷിനൊപ്പം സന്ദീപ് നായരെ എൻഐഎ സംഘം പിടികൂടുന്നത്. 

സ്വർണക്കടത്ത് കേസിലെ നിർണായക ആസൂത്രകൻ സന്ദീപ് നായരാണെന്ന് സംശയിക്കുന്നതായി കേസിലെ മറ്റൊരു പ്രതിയായ പിആർ സരിത്തിൻ്റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം