കരിപ്പൂർ സ്വർണക്കടത്ത് കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

By Web TeamFirst Published Jul 15, 2021, 9:31 PM IST
Highlights

കോഴിക്കോട് താമരശേരി സ്വദേശി ശിഹാബുദ്ദീൻ ആണ് പിടിയിലായത്. അർജുൻ ആയങ്കിയെ ആക്രമിക്കാൻ ടിപ്പർ ലോറിയുമായി രാമനാട്ടുകരിലെത്തിയ ആളാണ് ശിഹാബ്.

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. കോഴിക്കോട് താമരശേരി സ്വദേശി ശിഹാബുദ്ദീൻ ആണ് പിടിയിലായത്. അർജുൻ ആയങ്കിയെ ആക്രമിക്കാൻ ടിപ്പർ ലോറിയുമായി രാമനാട്ടുകരിലെത്തിയ ആളാണ് ശിഹാബ്. അതേസമയം, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ്  ചോദ്യം ചെയ്തു വിട്ടയച്ചു.

രണ്ടാം തവണയാണ് അമലയം കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അമലയുടെ മൊഴി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. രാവിലെ 11 അഭിഭാഷകനൊപ്പമാണ് അമല ചോദ്യം ചെയ്യലിന് ഹാജരായത്. അ‍ർജുൻ ആയങ്കിക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തനിക്ക് അറയിയില്ലെന്നാണ് അമല നേരത്തെ മൊഴി  നൽകിയത്. അതിനിടം,  അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിച്ചു. തനിക്കെതിരെ സ്വർണ്ണക്കടത്തിന് തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് അർ‍ജുൻ ആയങ്കിയുടെ വാദം. കേസ് ഈമാസം 19 ലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!