'ഒഴിവുകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കണം', നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

By Web TeamFirst Published Jul 15, 2021, 8:22 PM IST
Highlights

അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് ആദ്യ ആഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. 

തിരുവനന്തപുരം: എല്ലാ വകുപ്പുകളിലെയും മുഴുവൻ ഒഴിവുകളും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിനാവശ്യമായ നിർദേശം നൽകാനാണ് മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!