കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റ‍ർ ചെയ്തു

Published : Feb 22, 2022, 04:30 PM ISTUpdated : Feb 22, 2022, 05:50 PM IST
കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റ‍ർ ചെയ്തു

Synopsis

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കിൽ അംഗത്വമെടുക്കുന്നതിന് നൽകിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിൻ്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിജു കരീം, ജീൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐആർ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സി.കെ ജിൽസ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു. 

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കിൽ അംഗത്വമെടുക്കുന്നതിന് നൽകിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിൻ്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.  കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്.

അതേസമയം വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനായുളള കണ്‍സോര്‍ഷ്യം രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം സഹകരണബാങ്കുകളും കണ്സോ‍ർഷ്യവുമായി സഹകരിക്കും. 138 സഹകരണ ബാങ്കുകള്‍ ഇതിനായി സമ്മതപത്രം നല്‍കിയതായി കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമാണ് കണ്‍സോര്ഷ്യമെന്നാണ് സഹകരണമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ