സീറ്റ് തട്ടിപ്പ്: കാരക്കോണം മെഡി.കോളേജ് അധികൃതർക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

Published : Jun 09, 2022, 10:41 AM IST
സീറ്റ് തട്ടിപ്പ്: കാരക്കോണം മെഡി.കോളേജ് അധികൃതർക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

Synopsis

കാരക്കോണം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട് ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു.


തിരുവനന്തപുരം:കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാരക്കോണം മെഡിക്കൽ കൊളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2018 ൽഎംബിബിസ് സീറ്റ് വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ വാങ്ങിയ ശേഷം സീറ്റ് നിഷേധിച്ചുവെന്നും പണം നൽകിയില്ലെന്നുമാണ് പരാതി

കാരക്കോണം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട് ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. ഉന്നതർ ഉൾപ്പെട്ട കേസിൽ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അപൂർണ്ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. വിശദമായി അന്വേഷണം നടത്തി ആറ് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.

കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെന്നറ്റ് എബ്രഹാം,സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങി കേസിൽ ഉൾപ്പെട്ട വന്പൻമാർക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോ‍ർട്ടാണ് ഹൈക്കോടതി തള്ളിയത്.പണം കൈപ്പറ്റി വഞ്ചിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്.

എന്നാൽ കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയപ്പോൾ പലതും അവ്യക്തമായി തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടികൾ വകമാറ്റി ചിലവഴിച്ച കേസിൽ യഥാർത്ഥ പ്രതികളെ വ്യക്തമാക്കാതെ അപൂർണ്ണമാണ് ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

മെഡിക്കൽ സീറ്റിനായി കോടികൾ തലവരി പണം വാങ്ങി അഡ്മിഷൻ നൽകിയില്ലെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേടിൽ തെളിവില്ല എന്ന ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.ആവശ്യമെങ്കിൽ സമയം നീട്ടി നൽകാൻ ക്രൈം ബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.

കോളജിൽ എം.ഡി, എം.ബി.ബി.എസ് സീററുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ വാങ്ങി പ്രവേശനം നൽകിയില്ലെന്ന പരാതിയില്‍  കോടതി നിർദേശ പ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.14മലയാളികൾ ഉൾപ്പടെ 24 പേരായിരുന്നു പരാതിക്കാർ. പിന്നീട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?