
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം സി സാമുവേല്‍ (66) ആണ് മരിച്ചത്. ആലപ്പുഴ എടത്വ സ്വദേശിയായ സാമുവേല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.
മൂത്രാശയ സംബന്ധമായ അസുഖത്തിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സാമുവേലും ഭാര്യ കുഞ്ഞമ്മയും ചികിത്സ തേടിയിരുന്നു. ഇരുവരും അവിടെ നിന്നാണ് കൊവിഡ് രോഗബാധിതരായതെന്നാണ് വിവരം.
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 280 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് വരെ 71,701 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവരിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത് 214 പേരെയാണ്. 57 രോഗികൾ വെന്‍റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പിന്‍റെ ഒടുവിലത്തെ കണക്കിൽ പറയുന്നു. ഇന്നലെ രണ്ട് മണി വരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ ഇനി ഫലം കാത്തിരിക്കുന്നത് 12273 എണ്ണമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam