
മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയാണ്. അതേ സമയം കൊവിഡ് പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വര്‍ധിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; രോഗവ്യാപനത്തില്‍ കുറവില്ല
ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. ഇന്നലെയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണവും ദിവസേനെ കൂടുകയാണെന്ന് വലിയ വെല്ലുവിളിയാകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam