മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നുമാത്രം അഞ്ച് മരണം

Published : Aug 04, 2020, 09:49 PM ISTUpdated : Aug 04, 2020, 09:57 PM IST
മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നുമാത്രം അഞ്ച് മരണം

Synopsis

ഇതോടെ  കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അഞ്ചുപേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. 

മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ  പ്രവർത്തനവും  തകരാറിലായിരുന്നു. 

ഇന്ന് രാത്രിയോടെയാണ് മരണം. ഇതോടെ മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന അഞ്ചുപേരാണ് ഇന്ന് മരിച്ചത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച നാലുപേര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നത്തെ 1083 പുതിയ രോഗികളിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അതീവ ഗുരുതര സ്ഥിതിയിലുള്ള തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകരെ അടക്കം കൂട്ടിയാൽ നൂറു ശതമാനമാണ് സമ്പർക്കരോഗികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട