പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Published : Jun 25, 2023, 06:09 PM IST
പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Synopsis

നിലവിൽ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു. 

കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിലവിൽ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു. 

മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.  പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. ഏക സിവിൽകോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുന്നതാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു. 

'ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 

സാമൂഹിക വിഷയങ്ങളിൽ നേരത്തേയും കാന്തപുരം അഭിപ്രായം പറയാറുണ്ട്. ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. എന്നാൽ കാന്തപുരത്തിനൊപ്പം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

ഉംറ കഴിഞ്ഞ് മടങ്ങവെ വിമാനത്തിൽ ഹൃദയാഘാതം, അടിയന്തര ലാൻഡിംഗ് നടത്തി; പക്ഷേ കാന്തപുരം സ്വദേശിയെ രക്ഷിക്കാനായില്ല

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി