
ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിൽ നടത്തിയ തെരച്ചിലാണ് ഒൻപത് വയസുകാരന്‍റെ മൃതദേഹം കിട്ടിയത്. ഇതോടെ മരണം 62 ആയി. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരുകയാണ്. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് തെരച്ചിൽ. അപകടത്തിൽ അകപ്പെട്ട എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അതേസമയം പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‍നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം സഹായധനം നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam