കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാൾ കൂടി പിടിയിൽ

By Web TeamFirst Published Jul 26, 2020, 3:10 PM IST
Highlights

ആഷിഖ് ആണ് പിടിയിലായത്. പ്രതികൾക്ക് സെൽ ചാടാൻ സഹായം ചെയ്തു കൊടുത്ത ഷഹൽ ഷാനു വെള്ളിയാഴ്ച പിടിയിലായിരുന്നു. 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു ചാടിപ്പോയ ഒരു പ്രതിയെ പിടികൂടി. ആഷിഖ് ആണ് പിടിയിലായത്. പ്രതികൾക്ക് സെൽ ചാടാൻ സഹായം ചെയ്തു കൊടുത്ത ഷഹൽ ഷാനു വെള്ളിയാഴ്ച പിടിയിലായിരുന്നു. 

ഈ മാസം 22നാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  നാല് പേര്‍ ചാടിപ്പോയത്.  ഇവർ കൊടുംകുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. 
കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്.കൊടുംകുറ്റവാളിയായ നിസാമുദ്ദീന്‍, പിടിച്ചുപറി -ലഹരി കേസുകളില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഗഫൂര്‍, ആഷിക്ക് എന്നിവരും ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ പൊലീസ് കേന്ദ്രത്തിലെത്തിച്ച ഷഹൽ ഷാനുവുമാണ് രക്ഷപ്പെട്ടത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും പൂട്ട് പൊളിക്കുന്നതിലും ഇായാൾ വിദഗ്ധൻ ആണെന്ന് പൊലീസ് പറയുന്നു. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ച് ഇവർ കടന്നതായാണ് പൊലീസ് നിഗമനം. 

അക്രമസ്വഭാവം ഉള്ളവരായതിനാൽ അതീവ ജാഗ്രതയോടെയാണ് പൊലീസിന്റെ തെരച്ചിൽ നടപടികൾ. ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. മാനസിക വിഭ്രാന്തി കാണിച്ചതിനാൽ ചൊവ്വാഴ്ചയാണ് ഇവരെ ജില്ലാ ജയിലില്‍ നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. സെല്ലിന്‍റെ പൂട്ട് പൊളിക്കാതെയാണ് രക്ഷപ്പെടൽ എന്നതിനാൽ ആസൂത്രിത നീക്കമെന്ന നിഗമനത്തിലാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ ആഭ്യന്തര അന്വേഷണത്തിന് മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.


Read Also: പത്തനംതിട്ടയിൽ പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു, നാല് പേർക്ക് പരിക്ക്...
 

click me!