പത്തനംതിട്ട: പ്രതികളുമായി പോയ പൊലീസ് വാഹനം മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. കൈവശം വയ്ക്കാവുന്നതിലും കൂടുതൽ മദ്യം കൈയ്യിൽ വച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി സ്റ്റേഷനിലേക്ക് തിരികെ കൊണ്ട് വരുമ്പോഴാണ് വാഹനം മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.