മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി

Published : Jun 13, 2020, 01:35 PM ISTUpdated : Jun 13, 2020, 01:46 PM IST
മുംബൈയില്‍ ഒരു മലയാളികൂടി കൊവിഡിന് കീഴടങ്ങി

Synopsis

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തുടർച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ്  മരിച്ചത്. ഭാര്യ ആലീസ്. മകൻ ഫിലിപ്പ് ജോൺ. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തുടർച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്? ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആകെ മരണം 3717 ആയി. നിലവിൽ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബൈയിൽ പുതിയ കൊവിഡ് രോഗികളുടെ തോത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാൽ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളിൽ രോഗം പടരുന്നത് ആശങ്കയാണ്. 

കൊവിഡ് രോഗവ്യാപനം ജൂലൈയിൽ കുത്തനെ കൂടാം, ശ്രദ്ധിക്കേണ്ടത് മരണനിരക്കെന്ന് വിദഗ്ധർ

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ