Latest Videos

Omicron Kerala : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മൊത്തം കേസുകൾ 38, ഒരാൾക്ക് ഭേദമായി

By Web TeamFirst Published Dec 25, 2021, 5:53 PM IST
Highlights

കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഒമിക്രോൺ കേസുകൾ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.

സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ്  51 കാരന്‍ ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

അതേസമയം, മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ പന്ത്രണ്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിനിടെ, സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്ന് 2407 പേർക്ക് കൊവിഡ്; അഞ്ച് ജില്ലകളിൽ 100 ൽ താഴെ രോഗികൾ

click me!