കൊവിഡ് 19: വയനാട്ടിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

By Web TeamFirst Published Mar 20, 2020, 2:55 PM IST
Highlights

കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് മേധാവി അറിയിച്ചു.

കല്‍പ്പറ്റ: സംസ്ഥാനത്തെങ്ങും കൊവിഡ് - 19 ആശങ്ക നിലനിൽക്കെ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കല്‍ വീട്ടില്‍  ഫഹദ് (25) നെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നാലാം മൈല്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാജ വിവരങ്ങൾ വാട്സ് ആപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഗ്രൂപ്പ് അഡ്മിൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ പൊലീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് മേധാവി അറിയിച്ചു.

Read Also: കൊവിഡ് പ്രവർത്തനങ്ങളിൽ സജീവം; ഭക്ഷണത്തിന് പോലും പണമില്ലാതെ കനിവ് 108 ആംബുലൻസ് ജീവനക്കാർ

കൊവിഡ് ഭീതി; മുഖം മറയ്ക്കാതെ പൊതുവിടത്തിൽ തുമ്മിയ യുവാവിന് ക്രൂരമർദ്ദനം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

click me!