'തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം'; അൽഖ്വയ്‍ദ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

Published : Nov 02, 2020, 09:44 PM IST
'തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം'; അൽഖ്വയ്‍ദ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

Synopsis

മുർഷിദാബാദിലെ റായ്പൂർ ദാരൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ ഇയാൾ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാൾ അൽഖ്വയ്ദ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എൻഐഎ വ്യക്തമാക്കി. 

ദില്ലി: അൽഖ്വയ്ദ കേസിൽ ഒരാളെ കൂടി  ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. അബ്ദുൾ മോമിൻ മൊണ്ടാൾ എന്നയാളെയാണ് എൻഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തേ എൻഐഎ നടത്തിയ റെയ്ഡിൽ പശ്ചിമബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മൊണ്ടാളിനേയും അറസ്റ്റ് ചെയ്തത്. 

മുർഷിദാബാദിലെ റായ്പൂർ ദാരൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ ഇയാൾ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാൾ അൽഖ്വയ്ദ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എൻഐഎ വ്യക്തമാക്കി. സംഘടനിയിലേക്ക് പുതിയ അംഗങ്ങളെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതായും എൻഐഎ അറിയിച്ചു. സപ്തംബർ 11 ന് ദില്ലിയിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി