കോഴിക്കോട് ഒരാൾക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബ്രസീലിൽ നിന്നും ദുബായി വഴിയെത്തിയ ആൾക്ക്

Published : Mar 24, 2020, 10:24 PM ISTUpdated : Mar 24, 2020, 10:27 PM IST
കോഴിക്കോട് ഒരാൾക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബ്രസീലിൽ നിന്നും ദുബായി വഴിയെത്തിയ ആൾക്ക്

Synopsis

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ബ്രസീലിൽ  നിന്നും ദില്ലി വഴിയാണ് കോഴിക്കോട് എത്തിയത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ബ്രസീലിൽ  നിന്നും ദില്ലി വഴിയാണ് കോഴിക്കോട് എത്തിയത്. 

ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21ന്  രാവിലെ 8 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാൾ ഒരു ദിവസം വിമാനത്താവളത്തിൽ തങ്ങിയ ശേഷം പിറ്റേദിവസം (22.03.2020) ന് രാവിലെ 8.20 നുള്ള എയർ ഇന്ത്യയുടെ AI 425 (ദില്ലി-കരിപ്പൂർ) വിമാനത്തിൽ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

എയർപോർട്ടിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്‌ രോഗം സ്ഥിരീകരിച്ച ഒരു കാസർഗോഡ് സ്വദേശിയും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്.  

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K