വാളയാറില്‍ വ്യാജമദ്യം കഴിച്ച് ഒരു മരണം കൂടി, മരിച്ചത് ആശുപത്രിയില്‍ നിന്ന് മുങ്ങിയയാള്‍; മൊത്തം നാല് മരണം

Published : Oct 19, 2020, 05:50 PM ISTUpdated : Oct 19, 2020, 05:59 PM IST
വാളയാറില്‍ വ്യാജമദ്യം കഴിച്ച് ഒരു മരണം കൂടി, മരിച്ചത് ആശുപത്രിയില്‍ നിന്ന് മുങ്ങിയയാള്‍; മൊത്തം നാല് മരണം

Synopsis

പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ  4 പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് നേരത്തെ മരിച്ച മൂന്നുപേർ.  ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. 

പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാള്‍ക്കൂടി മരിച്ചു. ചെല്ലൻ കാവ് സ്വദേശി മൂർത്തി ആണ് മരിച്ചത്. അവശനിലയിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് സുൽത്താൻപേട്ടയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ  4 പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് നേരത്തെ മരിച്ച മൂന്നുപേർ.  ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. 

തിങ്കളാച രാവിലെ ശിവനെ മരിച്ച നിലയിൽ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും  കോളനി നിവാസികൾ പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാൻ  സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ്  പ്രാഥമിക നിഗമനം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്
'ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം