അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി

Published : Jul 04, 2022, 07:06 AM IST
അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി

Synopsis

പണമിടപാടിനെ ചൊല്ലിയുള്ള  തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ അടിച്ചു കൊന്നത്. 

പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള  തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ  അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.. 

എന്നാൽ പറഞ്ഞ  സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകൻ്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.
 

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ