പടിഞ്ഞാറത്തറ പുതുശ്ശേരി കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Published : Jul 28, 2025, 04:44 PM ISTUpdated : Jul 28, 2025, 05:43 PM IST
wayanad boat accidnt

Synopsis

മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്

വയനാട്: വയനാട് പടിഞ്ഞാറത്തറയില്‍ തോണി മറിഞ്ഞ് ഒരാള് മരിച്ചു. പുതുശ്ശേരിക്കടവിലാണ് അപകടം ഉണ്ടായത്. തോണി തുഴ‍ഞ്ഞിരുന്ന മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. തോണിയില്‍ ‌ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേർ സഞ്ചരിച്ചിരിക്കുന്പോഴായിരുന്നു അപകടം.. ബാണാസുര സാഗർ അണക്കെട്ടിലെ ഷട്ടർ തുറന്നതിനാല്‍ പുഴയില്‍ ജലനിരപ്പ് കൂടിയിരുന്നു. പുഴയില്‍ വീണ മറ്റ് നാല് പേരെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി

അതേസമയം കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ണൻ എന്ന സുമേഷിനെയാണ് കാണാതായത്. ആള്‍ക്കായി സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുകയാണ്. 23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി