
കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam